https://youtu.be/-mfEwm6R10c
ഇന്നു രാവിൽ കുഞ്ഞാറ്റക്കിളികളും
കാട്ടുപൂവും കഥ പാടുന്നേ (2)
താരാപഥം.. താരാപഥം താലോലിക്കും നാഥനേ മാലാഖമാർ വരവേൽക്കുന്നു (2)
(ഇന്നു രാവിൽ…)
ഈ നല്ല രാത്രിയിൽ ഈ യാമത്തിൽ ഈറയനാം മേഘങ്ങൾ കൈകോർക്കുമ്പോൾ
ബേതലേം എന്നൊരു ഭൂസ്വർഗ്ഗത്തിൽ
രാജാധി രാജന് വരവറിയിച്ച് - കുഞ്ഞാടുകൾ കുഞ്ഞാടുകൾ വരവേൽക്കുന്നു
നാഥന് മാലാഖാമാർ സ്തുതി പാടുന്നു (2)
(ഇന്നു രാവിൽ...)
പൂത്തിങ്കൾ പൂമാല ഏകുന്നിതാ പൂവായ പൂവെല്ലാം പൂക്കുന്നിതാ
ഈ രാവിൽ വെൺമേഘം ചാഞ്ചാടുമ്പോൾ കുളിർകാറ്റിൽ കിങ്ങിണി ആടും പോലെ - താരാപഥം.. താരാപഥം താലോലിക്കും നാഥനേ മാലാഖമാർ വരവേൽക്കുന്നു (2)
(ഇന്നു രാവിൽ…)
Comments
Post a Comment