ഇമ്പഗീതം പാടുവിൻ പാടുവിൻ
പാടുവിൻ ഇമ്പഗീതം പാടുവിൻ മോദത്തോടെ നാം (2)
ആട്ടിടയർ കൂട്ടമായി കാവൽ ചെയ്തിടുമ്പോൾ
പെട്ടെന്നൊരു നാദമുണ്ടായി ഞെട്ടി ഉണർന്നു(2)
ബേതലേഹേമഗോശാലയിൽ ദാവീദിൻ ഗോത്രത്തിൽ കന്യാമേരി അമ്മയിൽ ജാതനായിതാ(2)
യേശു രാജൻ ജാതനായി ജാതനായി ജാതനായി യേശുരാജൻ ജാതനായി ബേതലേഹേമിൽ (2)
യേശുവിനെ വന്ദിപ്പിൻ വന്ദിപ്പിൻ
വന്ദിപ്പിൻ
യേശുവിനെ വന്ദിപ്പിൻ സന്തോഷം പൂണ്ട് ( 2)
Comments
Post a Comment